---
title: "ദുബായിൽ അപകടത്തിൽ മരിച്ച തലശേരി സ്വദേശി നിതിൻദാസിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും"
english_title: "The body of Thalassery native Nithindas, who died in an accident in Dubai, will be brought home tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/156566/The body of Thalassery native Nithindas, who died in an accident in Dubai, will be brought home tomorrow"
published_at: "2023-10-24T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537ce86a0920_IMG-20231024-WA0094.jpg"
keywords: []
---

# ദുബായിൽ അപകടത്തിൽ മരിച്ച തലശേരി സ്വദേശി നിതിൻദാസിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

> **Lead Summary:** ദുബായിൽ അപകടത്തിൽ മരിച്ച തലശേരി സ്വദേശി നിതിൻദാസിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

## Article Content

ദുബായിൽ അപകടത്തിൽ മരിച്ച തലശേരി സ്വദേശി നിതിൻദാസിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ദുബായ് കറാമയിൽ പാചകവാതകം ചോർന്ന് സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് തലശ്ശേരി പുന്നോൽ കുറിച്ചിയിലെ നിട്ടൂർ വീട്ടിൽ നിതിൻ ദാസ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടം.

പുലർച്ചെ 3.12 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം 7.30 ഓടെ ന്യൂമാഹിയിൽ എത്തിച്ച് 9ന് വീട്ടുവളപ്പിൽ സംസ്കരിക്കും. വീടിന് സമീപമുള്ള സ്ഥലത്ത് 8.30 വരെ പൊതുദർശനത്തിന് വെക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ദുബായ് കറാമ ഡേ ടു ഡേ ഷോപ്പിങ്ങ് മാളിന് സമീപം ബിൽ ഹൈദർ കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ അപകടമുണ്ടായത്.

ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയാണ് നിതിൻ ദുബായിലെ റാഷിദ് ആശുപത്രിയിൽ മരിച്ചത്. നിതിൻ്റെ സുഹൃത്തുക്കളും അപകടം നടന്ന ഫ്ലാറ്റിലെ താമസക്കാരുമായ ഗുരുതരമായി പൊള്ളലേറ്റ പുന്നോലിലെ ഷാനിൽ (26), നഹീൽ (26) എന്നിവർ റാഷിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

സംഭവത്തിൽ നിതിൻ ദാസും മലപ്പുറം സ്വദേശി യാക്കൂബുമാണ് മരിച്ചത്. ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/156566/The body of Thalassery native Nithindas, who died in an accident in Dubai, will be brought home tomorrow)